വയനാട്|
Last Modified ചൊവ്വ, 4 നവംബര്‍ 2014 (16:26 IST)
രാത്രി പത്തു മണിയ്ക്ക് ശേഷം യാത്രക്കാര്‍ പറയുന്നിടത്ത് ബസ്സ് നിര്‍ത്തി കൊടുക്കണമെന്ന് കെ എസ് ആര്‍ ടി സി മാനേജ്മെന്റിന്റെ ഉത്തരവ്.
ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെടുന്ന യാത്രക്കാരോട് അപമര്യാദയായ് പെരുമാറുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ഉത്തരവില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം ബസ്സ് നിര്‍ത്തികൊടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്
ഇതിന് വിസമ്മതിച്ചാല്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും കെ എസ് ആര്‍ ടി സി മാനെജ്മെന്റ് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.നേരത്തെ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിയമം നിലവില്‍ ഉണ്ടായിട്ടും സ്റ്റോപ്പില്‍ മാത്രമേ ബസ്സ് നിറുത്തുള്ളുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.