'കപ്പലോടിക്കാന്‍ അറിയാത്ത കൊളംബസല്ല അമേരിക്ക കണ്ടുപിടിച്ചത്'

  ക്രിസ്റ്റഫര്‍ കൊളംബസ് , ദ് ഫോര്‍ഗൊട്ടെന്‍ ബ്രദേഴ്സ് , ഗാരി നൈറ്റ്
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (13:46 IST)
കപ്പലോടിക്കാന്‍ പോലും അറിയാത്ത ക്രിസ്റ്റഫര്‍ കൊളംബസ് അല്ല അമേരിക്ക കണ്ടുപിടിച്ചതെന്ന് ‘ദ് ഫോര്‍ഗൊട്ടെന്‍ ബ്രദേഴ്സ്”എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു. സ്പാനിഷ് സഹോദരന്മാരായ വിന്‍സന്റ് പിന്‍സോണ്‍, മാര്‍ട്ടിന്‍ പിന്‍സോണ്‍ എന്നിവരാണ് അമേരിക്ക കണ്ടെത്തിയതെന്നാണ് ഗാരി നൈറ്റ് എഴുതിയ വിവാദപുസ്തകം അവകാശപ്പെടുന്നത്.

മഹാസമുദ്രങ്ങളില്‍ കപ്പല്‍ ഓടിക്കാന്‍ പോലും അറിയത്തില്ലാത്ത കൊളംബസിന് കപ്പല്‍ യാത്രകള്‍ക്കിടെ പാലോസില്‍ വച്ച് തദ്ദേശീയരുടെ ആക്രമണം നേരിടേണ്ടി വന്നു. അപകടം തിരിച്ചറിഞ്ഞ കൊളംബസ്
തൊപ്പിയൂരി സ്പാനിഷ് സഹോദരന്മാരോട് സഹായം ആവശ്യപ്പെട്ടു. കൊളംബസിനെ കൈവിടാതിരുന്ന അവര്‍ ഒരു കരാറുണ്ടാക്കി. മികച്ച നാവികരായ പിന്‍സോണ്‍ സഹോദരങ്ങള്‍ പിന്നീടുള്ള യാത്രക്ക് കൊളംബസിനെ സഹായിക്കുകയായിരുന്നു. സ്പാനിഷ് സഹോദരന്മാര്‍ കാട്ടിയ വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് കൊളംബസ് ചെയ്തത്.

യാത്രയിലേറെയും കൊളംബസ് കപ്പലിനുള്ളിലെ ക്യാബിനില്‍ത്തന്നെ കഴിയുകയായിരുന്നു. ഈ സമയങ്ങളിലൊന്നും യാത്രയെ കുറിച്ച് യാതൊരു ആവലാതിയും ഇല്ലാതെ കപ്പലില്‍ ഡയറിയെഴുതി സുഹമായി കഴിയുകയായിരുന്നു കൊളംബസ്. പല കാര്യങ്ങളിലും കൊളംബസ് അവരുമായി വഴക്ക് ഇടുകയും ചെയ്തു. അമേരിക്കയില്‍ എത്തിയ അദ്ദേഹത്തെ തിരിച്ച് യൂറോപ്പിലെത്താന്‍ സഹായമൊരുക്കിയതും പിന്‍സോണ്‍ സഹോദരന്മാരായിരുന്നു.

മടങ്ങിയെത്തിയ കൊളംബസ് താന്‍ അമേരിക്ക കണ്ടെത്തിയതായി ഡയറിക്കുറിപ്പിന്റെ പിന്‍ബലത്തില്‍ ലോകത്തോട് പറയുകയായിരുന്നു. ഇതിനെ തള്ളിക്കളായാന്‍ പിന്‍സോണ്‍ സഹോദരങ്ങളുടെ പക്കല്‍ യാതൊരു തെളിവുകളൊന്നും ഇല്ലായിരുന്നുവെന്നും വിവാദപുസ്തകം പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :