ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 മരണം

ഷിംലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 മരണം
ഷിംല| Last Modified ഞായര്‍, 2 നവം‌ബര്‍ 2014 (12:01 IST)
ഹിമാചല്‍ പ്രദേശിലെ ചംമ്പ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരണം. അപകടത്തില്‍ പത്ത് പേര്‍ക്കു പരിക്കേറ്റു.

ഹിമഗിരി ഗ്രാമത്തിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. സലൂനി തെഹ്‌സിലിനു സമീപമെത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് 700 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.


മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :