കെഎസ്ആർടിസി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു നാലു പേർ മരിച്ചു

കെഎസ്ആർടിസി ബസ് , ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു , അപകടം , ചേര്‍ത്തല
ആലപ്പുഴ| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (13:02 IST)
ചേര്‍ത്തലയില്‍ കെഎസ്ആർടിസി ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു നാലു പേർ മരിച്ചു. അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചേര്‍ത്തലയ്‌ക്കടുത്ത് തിരുവീഴയിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

ആലപ്പുഴയിൽ നിന്നു ചേർത്തലയ്ക്ക് വരികെയായിരുന്ന ഓർഡിനറി ബസിന് മുന്നില്‍ ചാടിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വേണ്ടി ബസ് വെട്ടിച്ചപ്പോള്‍ ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. നെടുമ്പാശേറി വിമാനത്താവളത്തിൽ നിന്നു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. പത്തോളം പേർ ബസിനടിയിൽ കുടുങ്ങി.

കാറിലുള്ള രണ്ടു പേരും ബസിലുള്ള രണ്ടു പേരും മരിച്ചുവെന്നാണ് കരുതുന്നത്. ജില്ലാ കലക്ടർ എൻ. പത്മകുമാർ, പി. തിലോത്തമൻ എംഎൽഎ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :