നായ കുറുകെ ചാടി: ബൈക്കപകടത്തില്‍ എ എസ് ഐ മരിച്ചു

കരുനാഗപ്പള്ളി| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (16:26 IST)
ബൈക്ക് അപകടത്തില്‍ പെട്ട ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ തൊടിയൂര്‍ ശ്രീമകം വീട്ടില്‍ രഞ്ജിത് (42) മരിച്ചു. രഞ്ജിത് കഴിഞ്ഞ ദിവസം
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി തഴവ വളാല്‍ കവലയില്‍ വച്ച് തെരുവ് കുറുക്കെ ചാടിയതിനാല്‍
ബൈക്ക് നിയന്ത്രണം വിട്ട്
റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രജിത, മക്കള്‍: ദേവന്‍, ലക്ഷ്മി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :