കോട്ടയം|
VISHNU.NL|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (12:06 IST)
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. കോട്ടയം- പെരുന്തല്‍മണ്ണ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എല്‍15 - 8727 നമ്പര്‍ ബസിനാണ് തീപിടിച്ചത്.
ഇന്ന് രാവിലെ ഒമ്പതിന് യാത്രക്കരെ കയറ്റിയറ്റിനു ശേഷം ബസ് മുന്നോട്ടെടുക്കവെയാണ് ബസിന്‍ തീപിടിച്ചത്.
ബേക്കര്‍ ജംഗ്ഷനു സമീപത്തായിരുന്നു സംഭവം നടന്നത്. ബസിന്റെ സ്റ്റാര്‍ട്ടറിന് സമീപത്താണ് തീ പടര്‍ന്നത്. സമയത്ത് തന്നെ യാത്രക്കാര്‍ തീ പടരുന്നത് കണ്ടതിനാല്‍ അപകടം ഒഴിവായി. യാത്രക്കാര്‍ ഡ്രൈവറെ വിവരം അറിയിച്ച് ബസ് നിര്‍ത്തിച്ചു.
യാത്രക്കാര്‍ തന്നെ കോട്ടയം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും ന്യാത്രകാരുടെ സഹായത്തൊടെ മിനുട്ടൂകള്‍ക്കകകം തീ അണച്ചു. സ്റ്റാര്‍ട്ടര്‍ വയര്‍ ഷോര്‍ട്ടായതാണ് തീപടരാന്‍ കാരണം. ബസില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല