സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് കൂട്ടി: ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജൂലൈ 2023 (09:04 IST)
സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് കൂട്ടി. ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ ഓഗസ്റ്റില്‍ യൂണിറ്റിന് 20 പൈസ നല്‍കണം. ഈ മാസം വരെ 19 പൈസയായിരുന്നു സര്‍ചാര്‍ജ്. കഴിഞ്ഞ ദിവസമാണ് ഒരു പൈസ കൂട്ടിയ വിവരം വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. കഴിഞ്ഞ മൂന്നുമാസമായി വൈദ്യുതി ബോര്‍ഡ് സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. സ്വമേധയാ സര്‍ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണ് കൂട്ടുന്നത്.

ജൂണില്‍ ചിലവായ അധികം 33.92 കോടി രൂപ പിരിച്ചെടുക്കാനാണ് സര്‍ചാര്‍ജ് കൂട്ടിയത്. ഒക്ടോബര്‍ വരെ സര്‍ചാര്‍ജ് തുടരുമെന്നാണ് പറയുന്നത്. ഇതിന് ശേഷം തുക പുനപരിശോധിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :