കൂട്ടിയ വൈദ്യുതി നിരക്ക് നാളെമുതല്‍ പ്രാബല്യത്തില്‍ വരും; 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ജനുവരി 2023 (13:05 IST)
കൂട്ടിയ വൈദ്യുതി നിരക്ക് നാളെമുതല്‍ പ്രാബല്യത്തില്‍ വരും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. നാലുമാസത്തേക്ക് ആണ് വര്‍ധന.

ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ യൂണിറ്റിന് ഒന്‍പതു പൈസ സര്‍ചാര്‍ജ് എന്ന നിലയിലാണ് വര്‍ധിപ്പിച്ചത്. വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടിവരുന്ന ഇന്ധനത്തിന്റെ വിലവര്‍ധന മൂലം ഉണ്ടാകുന്ന അധികച്ചെലവാണ് സര്‍ചാര്‍ജായി ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :