കനത്ത ചൂടില്‍ കെഎസ്ഇബി വിയര്‍ക്കുന്നു, വൈദ്യുതോപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (16:15 IST)
വേനല്‍ കടുത്തതോടെ സംസ്ഥാന്ത്ത് വൈദ്യുഇതോപഭോഗം വര്‍ധിച്ചത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 70.41 ദശലക്ഷം യൂണിറ്റെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 64 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. കേരളത്തിലാദ്യമായാണ് വൈദ്യുതി ഉപയോഗം ഇത്ര ഉയര്‍ന്ന യൂണിറ്റിലെത്തുന്നത്.

ചൂട് കൂടുന്നതനുസരിച്ച് ഫാന്‍, എസി, കൂളര്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചതാണ് ഇതിന് കാരണമായി കെഎസ്ഇബി പറയുന്നത്. അതേസമയം സംസ്ഥാനത്തെ എല്ലാ സംഭരണികളിലുമായി 53 ശതമാനം വെള്ളമാണുള്ളത്. ഇത് നിലവിലെ ഉപയോഗം കണക്കിലെടുത്താല്‍ 48 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഉള്ളു എന്നാണ് കെഎസ്ഇബി പറയുന്നത്. അതിനാല്‍ പുറത്ത് നിന്ന കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരും എന്നത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കും. ഇത് നിരക്ക് വര്‍ധനയ്ക്കാകും ഇടവരുത്തുക.

അതേസമയം പുറത്തുനിന്നും വൈദ്യുതി ലഭിക്കുന്നതിന് ഇപ്പോള്‍ തടസങ്ങളൊന്നുമില്ലാത്തതിനാല്‍ തല്‍ക്കാലം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല. എന്നാല്‍ പുറത്തുനിന്നും വൈദ്യുതി കൊണ്ടുവരുന്ന ലൈനുകള്‍ ലഭിക്കാതായാല്‍ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരും. സംസ്ഥാനത്ത് നിലവില്‍ 29.03 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
ബാക്കി വേണ്ടിവന്ന 41.37 ദശലക്ഷം യൂണിറ്റും പുറത്തുനിന്നും വാങ്ങിയതാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നാണ് കെ എസ് ഇ ബി പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :