മോഡി സര്‍ക്കാര്‍ വക കേരളത്തിന് രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (16:30 IST)
കേരളത്തിന് രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആലപ്പുഴ കെഎസ്ഐഡിസിയിലും പാലക്കാട് കിന്‍ഫ്രയിലുമാവും ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുക. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഭക്ഷ്യ സംസ്‌കരണ സൗകര്യങ്ങളാവും മെഗാ ഫുഡ് പാര്‍ക്കില്‍ ഉണ്ടാവുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 17 മെഗാ ഫുഡ് പാര്‍ക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പഞ്ചാബ്, ഹരിയാണ, ആന്ധ്ര, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേരളത്തിനൊപ്പം ഫുഡ് പാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. മൊത്തം 6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു-സ്വകാര്യ പങ്കാളത്തത്തോടെയാണ് നടപ്പാക്കുക. രാജ്യത്താകമാനം 80,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്. അഞ്ച് ലക്ഷംപേര്‍ക്ക് പദ്ധതി ഗുണകരവുമാകുമെന്നുമാണ് വിലയിരുത്തല്‍.

2,030 കോടി രൂപയുടെ അടിസ്ഥാന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രവിഹിതമായി 850 കോടിയാണ് അനുവദിക്കുക. ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് 4000 കോടി ചെലവഴിക്കുക. അഡാനി പോര്‍ട്‌സ്, സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, ജെയിന്‍ അഗ്രോ ട്രേഡിങ് കമ്പനി, രുചി അക്രോണി ഇന്‍ഡസ്ട്രീസ് തുടങ്ങി 10 സ്ഥാപനങ്ങള്‍ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :