1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSEB Electricity control

രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കുക; അഭ്യര്‍ത്ഥിച്ച് കെ.എസ്.ഇ.ബി

വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

KSEB Electricity control
രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.എസ്.ഇ.ബി. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. 
 
കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ് 
 
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ധനവും ഝാര്‍ഖണ്ടിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന്, ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നു.  
 
പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നാളെ ബിവറേജ് തുറക്കില്ല, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും; 20ന് സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈഡേ