1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Krishnakumar BJP Case Diya Krishnankumar

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ തങ്ങളാണ് ആദ്യം കേസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

Krishnakumar, Diya Krishna, Krishnakumar BJP, Diya Krishna Case, Krishnakumar Case, ദിയ കൃഷ്ണ, കൃഷ്ണകുമാര്‍, ബിജെപി, ദിയ കൃഷ്ണ ബിജെപി
ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണകുമാറും ജാതി അധിക്ഷേപം നടത്തിയെന്ന് തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന കേസിലെ പരാതിക്കാരായ യുവതികള്‍. നീയൊക്കെ ഏത് ഹിന്ദുവെന്ന് കൃഷ്ണകുമാര്‍ ചോദിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. 
 
' കൃഷ്ണകുമാറും ദിയയും ദിയയുടെ അമ്മയും ജാതീയമായി അധിക്ഷേപിച്ചു. 'നീ മുക്കുവത്തിയാ, നിന്റെ ഭര്‍ത്താവും മുക്കുവത്തിയാ' എന്നൊക്കെ കാറില്‍ കയറ്റിയിട്ട് കൃഷ്ണകുമാര്‍ അധിക്ഷേപിച്ചു. 'ഞാന്‍ ഹിന്ദുവാണ്' എന്നു മറുപടി പറഞ്ഞപ്പോള്‍ 'നീ ഏത് ഹിന്ദു' എന്നാണ് എന്നോടു ചോദിച്ചത്. 'നിനക്കൊക്കെ മീന്‍ വില്‍ക്കുന്ന നിലവാരമേയുള്ളൂ. നീയൊക്കെ എന്തിനാണ് എന്റെ മകളുടെ ഓഫീസില്‍ വന്നത്' എന്ന് കൃഷ്ണകുമാര്‍ ചോദിച്ചു. ഈ ഡ്രസൊക്കെ ഇടാനും ഈ മൊബൈല്‍ ഉപയോഗിക്കാനും നിങ്ങള്‍ക്ക് ആരാണ് അനുവാദം തന്നത്, നിങ്ങള്‍ക്കൊക്കെ എന്ത് യോഗ്യതയാണ് ഉള്ളത് എന്നും ചോദിച്ചു,' പരാതിക്കാര്‍ പറഞ്ഞു. 
 
കൃഷ്ണകുമാറിനും ദിയയ്ക്കും എതിരെ തങ്ങളാണ് ആദ്യം കേസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു. ' ഞങ്ങളാണ് ആദ്യം കേസ് കൊടുത്തത്. ജൂണ്‍ രണ്ട് തിങ്കളാഴ്ചയാണ് ഞങ്ങള്‍ കേസ് കൊടുത്തത്. അതിനുശേഷമാണ് അവര്‍ കേസ് കൊടുക്കുന്നത്. ദിയ നമുക്കൊരു ഇന്‍ഗ്രിമെന്റ് പോലെ പൈസ തരാറുണ്ട്. ശമ്പളവും ദിയ നല്‍കുന്നതും അല്ലാതെ വേറെ പൈസയൊന്നും ഞങ്ങള്‍ എടുത്തിട്ടില്ല,' പരാതിക്കാര്‍ പറഞ്ഞു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ