അനുബന്ധ വാര്‍ത്തകള്‍
- ആപ്പിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സിസിഎ
- മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം
- ലാല്‍ ജോസ് എത്ര പറഞ്ഞിട്ടും കേട്ടില്ല; മുടി പറ്റെവെട്ടാന്‍ സൗകര്യമില്ലെന്നായി മെഗാസ്റ്റാര്‍, പിറ്റേന്ന് മമ്മൂട്ടി എത്തിയത് തല മൊട്ടയടിച്ച് !
- കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
- തമിഴ്നാട് കൊവിഡ് ഗുരുതരം; നാളെമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് ഇ ശ്രീധരന്‍
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പരിസ്ഥിതിക്ക് അനുകൂലമല്ലാത്ത എല്ലാ പദ്ധതിയെയും താന്‍ എതിര്‍ക്കുമെന്നും പദ്ധതിയുടെ പ്രത്യാഘാതങ്ങളെ പറ്റി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കെ റെയിലിന്റെ പ്രത്യാഘാതങ്ങളെ പറ്റി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ഉദ്ദ്യോഗസ്ഥര്‍ക്കായിട്ടില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നത് പിടിവാശിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.