തമിഴ്‌നാട് കൊവിഡ് ഗുരുതരം; നാളെമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 ജനുവരി 2022 (20:17 IST)
കോവിഡ് സാഹചര്യം ഗുരുതരമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. നാളെ മുതല്‍ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമെ ഉണ്ടാകുകയുള്ളു. വ്യാഴാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5വരെയാണ് നിയന്ത്രണം. കടകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍
അനുവദിക്കില്ല. 121 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :