1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Modi meets president on punjab security breach

സുരക്ഷാവീഴ്‌ച്ച: പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടു: ആശങ്കയറിയിച്ച് രാംനാഥ് കോവിങ്

പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്‌ചയിൽ ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചത്.
 
അതേസമയം വിഷയത്തെ പറ്റി അന്വേഷണം നടത്താൻ പഞ്ചാബ് സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. എന്നാൽ പഞ്ചാബ് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ബിജെപി അറിയിച്ചു.
 
അതേസമയം സുരാക്ഷാവീഴ്‌ച്ച ചൂണ്ടികാണിച്ച് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് ഇ ശ്രീധരന്‍