സുധീരനെ സഹിക്കാനാവുന്നില്ല; പിജെ കുര്യനെ കെപിസിസി പ്രസിഡന്റാക്കണം - ഹൈക്കമാന്‍ഡില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒറ്റക്കെട്ട്

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഒട്ടും താല്‍പ്പര്യമില്ല

  KPPCC , vm sudheeran , km mani , oommen chandy , chennithala , congress കെ എം മാണി , സുധീരന്‍ , കോണ്‍ഗ്രസ് , ചെന്നിത്തല
തിരുവനന്തപുരം/ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 2 ഓഗസ്റ്റ് 2016 (14:00 IST)
സംസ്ഥാന കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് കേരളാ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ നീക്കം ശക്തം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സുധീരനെ മാറ്റണമെന്ന ശക്തമായ ആവശ്യം കൂടിക്കാഴ്‌ചയില്‍ ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും സുധീരനെ മാറ്റി രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനെ ആ സ്ഥാനത്തേക്ക് നിയമിക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ എ ഗ്രൂപ്പിന് അവകാശമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഒട്ടും താല്‍പ്പര്യമില്ല. സുധീരനെ പുറത്തു ചാടിക്കാന്‍ നീക്കം നടത്തിയ വ്യക്തി എന്ന പരിവേഷം ലഭിക്കുമെന്ന് സൂചനയുള്ളതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കാത്തത്. എന്നാല്‍, കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി ശക്തമായ നിലാപാടുകള്‍ സ്വീകരിക്കുന്ന കേരളാ കോണ്‍ഗ്രസിനെ (എം) തണുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രമെ സാധിക്കൂ എന്നാണ് എ ഗ്രൂപ്പ് വാദിക്കുന്നത്. അതേസമയം, പ്രതിപക്ഷ സ്ഥാനം ലഭിച്ചതിനാല്‍ ചെന്നിത്തലയും സംഘവും നിലവില്‍ മയപ്പെട്ടു നില്‍ക്കുകയുമാണ്.

ന്യൂനപക്ഷ സമുദായത്തിൽപ്പട്ടയാൾ കെപിസിസി അധ്യക്ഷ സ്‌ഥാനത്തേയ്ക്ക് വരണമെന്നാണ് എ യുടെ ആവശ്യം. ഉമ്മന്‍ചാണ്ടി അല്ലെങ്കില്‍ പിജെ കുര്യൻ, ബെന്നി ബഹനാൻ, പിടി തോമസ്, എംഎം ഹസൻ എന്നിവരാണ് എയുടെ ലിസ്റ്റിൽ. എൻഎസ്എസ് ഉൾപ്പടെയുളള സാമുദായിക സംഘടകളും ഹൈക്കമാന്‍ഡും പിജെ കുര്യന്റെ പേര് അംഗീകരീക്കന്‍ സാധ്യത കൂടുതലാണ്. കുര്യന്റെ രാജ്യസഭാ എംപിയെന്ന കാലാവധി ഉടൻ അവസാനിക്കും. ഇതുകഴിഞ്ഞാൽ കുര്യൻ കേരളത്തിലേക്ക്
പ്രവർത്തന മണ്ഡലം മാറ്റിയേക്കും.


സുധീരന് ആന്റണിയുടേയും രാഹുൽ ഗാന്ധിയുടേയും പിന്തുണ ഇപ്പോഴുമുണ്ട്. അതുകൊണ്ട് സുധീരനെ മാറ്റുക എളുപ്പമല്ലെന്ന് ഇരു ഗ്രൂപ്പുകൾക്കുമറിയാം. ഒത്തൊരുമയോടുള്ള നീക്കമാണ് ഇരു ഗ്രൂപ്പും നടത്താൻ സാധ്യത. ഡൽഹിക്ക് പോകുന്ന ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധീരനെതിരെ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...