നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 4 മെയ് 2021 (14:23 IST)
എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശകര്‍ക്ക് അകത്തുപ്രവേശിക്കാവുന്ന തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം ശോകമൂകം. ഇന്ദിരാ ഭവനിലെ ഗേറ്റ് രണ്ട് ദിവസമായി അടച്ചിട്ട നിലയിലാണ്. സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം അകത്തുപ്രവേശിക്കാം. എന്നാല്‍, കെപിസിസി ആസ്ഥാനത്തുള്ള അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ഇന്നലെയും ഇന്നുമായി മുല്ലപ്പള്ളി ഇന്ദിരാ ഭവനില്‍ എത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കനത്ത ആഘാതത്തിലാണ് കെപിസിസി ആസ്ഥാനവും നേതാക്കളും.
Read Also:
കെ.കെ.ശൈലജ അടക്കമുള്ളവരെ മാറ്റിനിര്‍ത്തി മന്ത്രിസഭ; വന്‍ പരീക്ഷണത്തിനു ഒരുങ്ങി സിപിഎം, തന്ത്രം മെനഞ്ഞ് പിണറായി
അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയില്ലെന്നാണ് സൂചന. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ആലോചിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം മുല്ലപ്പള്ളി ഒഴിഞ്ഞേക്കും.