1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KP Yohannan passes away

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ.പി.യോഹന്നാന്‍ അന്തരിച്ചു

KP Yohannan
KP Yohannan

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍ (കെ.പി.യോഹന്നാന്‍) മെത്രാപ്പോലീത്താ അന്തരിച്ചു. 74 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് അമേരിക്കയിലെ ഡാലസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. 
 
അമേരിക്കയിലെ ടെക്‌സസില്‍ വെച്ച് പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ് കെ.പി.യോഹന്നാന്‍. 
 
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
അടുത്ത ലേഖനം
മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല: തിരഞ്ഞെടുപ്പ് ദിവസം യുപിയില്‍ പ്രചരിച്ച വീഡിയോയില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍