കിടപ്പ് രോഗിയായ സഹോദരനെ കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 8 മെയ് 2024 (15:57 IST)
തൃശൂർ : കിടപ്പ് രോഗിയായ സഹോദരനെ കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റിലായി. ആമ്പല്ലൂരിനടുത്ത് വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (45) ആണ് മരിച്ചത്.

ഇതുമായി ബന്ധപ്പെട്ട സന്തോഷിന്റെ സഹോദരി ഷീബ, ഷീബയുടെ സുഹൃത്തായ പുത്തൂർ പൊന്നൂക്കര കണ്ണമ്പുഴ വീട്ടിൽ സെബാസ്റ്റിയൻ (49) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സന്തോഷിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സന്തോഷ് നാളുകളായി തളർച്ച ബാധിച്ചു കിടപ്പിലായിരുന്നു.

സന്തോഷ് മരിച്ച വിവരം ഷീബയും സെബാസ്റ്റയനുമാണ് അയൽക്കാരെ അറിയിച്ചത്. സന്തോഷിന്റെ മൃതദേഹം തറയിൽ കിടക്കുകയായിരുന്നു. സംശയം തോന്നിയ അയൽക്കാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിച്ചു. ഇതേ തുടർന്ന് സെബാസ്റ്റിൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. പോലീസ് എത്തി ഇയാളെ ആശുപത്രിയിലാക്കുകയും തുടർന്ന് ചോദ്യം ചെയ്തപ്പോൾ കൊലപാതക വിവരം അറിയിക്കുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :