അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട്ട് അഗതി മന്ദിരത്തിലെ 92 അന്തേവാസികള്‍ക്ക് കോവിഡ്
- കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്
- ബംഗ്ലാവ് ഇന്നുതന്നെ പൊളിയ്ക്കും എന്ന് മുംബൈ കോർപ്പറേഷൻ, കങ്കണ മുംബൈയിലേയ്ക്ക് തിരിച്ചു, വീഡിയൊ
- ബൈക്കിലും കാറിലും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത് എങ്കിൽ മാസ്ക് വേണ്ടെന്ന് ബെംഗളുരു കോർപ്പറേഷൻ
- കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കോഴിക്കോട്ടും പരിസരത്തും മൂന്നു ദിവസത്തേക്ക് ജലവിതരണം മുടങ്ങും
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ പ്രദേശങ്ങളിലും കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുടുവട്ടൂര്‍, ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലുമുള്ള ജലവിതരണം മൂന്നു ദിവസം വരെ മുടങ്ങും. സെപ്തംബര്‍25 മുതല്‍27 വരെയാവും ജലവിതരണം മുടങ്ങുക എന്ന ജല അതോറിറ്റി കോഴിക്കോട് പി.എച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കിഫ്ബി പദ്ധതിയില്‍ പെടുത്തി ശുദ്ധജലം നല്‍കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തി നടക്കുന്നതിനാലാണ് ജല വിതരണം മുടങ്ങുന്നത്. ഇതിന്റെ ഭാഗമായി ജെ.ബി.ഐ.സി പദ്ധതിയുടെ പ്രധാന ജലവിതരണ കുഴലില്‍ ഇന്റര്കണക്ഷന് പ്രവര്‍ത്തി ചെയ്യും. ഇതിനാല്‍ എല്ലാ ഉപഭോക്താക്കളും ആവശ്യമായ ശുദ്ധജലം ശേഖരിച്ചു വയ്ക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.