വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2020 (08:09 IST)
ബൈക്കിലോ കാറിലോ ഒറ്റയ്കാണ് യാത്രചെയ്യുന്നത് എങ്കിൽ മാസ്ക് ധരിയ്ക്കുക നിർബന്ധമല്ലെന്ന് ബെംഗളുരു കോർപ്പറേഷൻ. മാസ്ക് ഉപയോഗിയ്ക്കാത്തവരിൽനിന്നും കോർപ്പറേഷൻ മാർഷൽമാർ പിഴയീടാക്കുന്നതിൽ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. കാറിൽ ഒടിയ്ക്കുന്നയാളെ കൂടാതെ മറ്റു യാത്രക്കാർ ഉണ്ടെങ്കുൽ എല്ലാവരും നിർബന്ധമയും മാസ്ക് ധരിച്ചിരിയ്ക്കണം.
ബൈക്കിൽ പുറകിൽ ആളുണ്ടെങ്കിലും ബൈക്ക് ഒടിയ്ക്കുന്നയാളും സഹയാത്രികരും മാസ്ക് ധരിയ്ക്കണം എന്നും
ബെംഗളുരു കോർപ്പറേഷൻ വ്യക്തമാക്കി. വ്യായാമത്തിന്റെ ഭാഗമായി നടക്കുകയും ഓടുകയും ചെയ്യുന്നവർ മാസ്ക് ധരിയ്ക്കേണ്ടതില്ല എന്നും നേരത്തെ ബെംഗളുരു കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. മാസ്ക് ധരിച്ചല്ലെങ്കിൽ 100 രൂപയാണ് ബെംഗളുരുവിൽ ഫൈൻ ഈടാക്കുന്നത്.