കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി; അടച്ചിടുന്നത് 23വരെ

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (19:40 IST)
കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി. അടച്ചിടുന്നത് 23വരെ മാത്രം. ഈ മാസം18 മുതല്‍ 23 വരെ ഓണ്‍ലൈന്‍ ക്ലാസ്സ് മതി എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അംഗനവാടികള്‍, മദ്രസകള്‍ എന്നിവിടങ്ങളിലും വിദ്യാര്‍ഥികള്‍ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകള്‍ നിലവില്‍ മാറ്റമില്ലാതെ തുടരുന്നതാണ്.

കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിര്‍ണ്ണയ ക്യാമ്ബുകളും മാറ്റി വെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :