പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പോലീസ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (19:05 IST)
പാലക്കാട്: പോക്സോ കേസിൽ മദ്രസാ അധ്യാപകൻ രണ്ടാമതും പോലീസ് പിടിയിലായി. കൂറ്റനാട് തെക്കേ വാവന്നൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ എന്ന 23 കാരനെയാണ് ചാലിശേരി പോലീസ് വീണ്ടും പോക്സോ കേസിൽ പിടികൂടിയത്.

കറുകപുത്തൂരിലെ മതപഠനശാലയിൽ പഠിക്കുന്ന പതിനാലുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പതിനാലുകാരനെ ഇയാൾ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :