അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- 735 കോടി കടന്ന് ജവാന്! കളക്ഷന്‍ റിപ്പോര്‍ട്ട്
- നിപ പ്രതിരോധം: ഇ-സഞ്ജീവനി സ്പെഷ്യല്‍ ഒപി തുടങ്ങി, വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ ചെയ്യേണ്ടത് ഇത്
- മധ്യപ്രദേശിന് മുകളില്‍ ശക്തികൂടിയ ന്യുന മര്‍ദ്ദം; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
- ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് മറവി രോഗത്തെ തടയും!
തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേര്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ഥിയെയും കാട്ടാക്കട സ്വദേശിയേയുമാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് പനിയുടെ ലക്ഷണം കണ്ടു. നിപയാണോ എന്ന് സംശയം തോന്നിയ വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് വിദ്യാര്‍ഥിനിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വീട്ടുകാരുടെ ആവശ്യ പ്രകാരമാണ് രണ്ടു പേരുടെയും സ്രവം പരിശോധനക്ക് അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഡി.എം.ഒ അറിയിച്ചു. തോന്നക്കലിലെ വൈറോളജി ലാബില്‍ നടത്തുന്ന ഇവരുടെ സ്രവ പരിശോധനയുടെ ഫലം നാളെ രാവിലെ ലഭിച്ചേക്കും.