കോഴിക്കോട് ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (08:52 IST)
കോഴിക്കോട് ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തൃശ്ശൂര്‍ കണിമംഗലം സ്വദേശി ബഹാവൂദ്ദീന്‍ അല്‍ത്താഫി എന്ന മുപ്പതുകാരനാണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രണ്ടു മാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ യുവതിക്ക് ഗുരുതരമായ പരിക്കേറ്റു. പിന്നാലെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കാലിനും കൈക്കും പൊട്ടലുണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് അല്‍ത്താഫ് എന്ന് പോലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :