സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 12 ഡിസംബര്‍ 2022 (11:25 IST)
കോഴിക്കോട് യൂട്യൂബ് വീഡിയോ കണ്ട് ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയായ പതിനഞ്ചുകാരന് രക്ഷകരായി അഗ്‌നിരക്ഷാസേന. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയത്തിലാണ് മോതിരം കുടുങ്ങിയത്. കുട്ടിയെ ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
ചെറിയ മോതിരം ആയതിനാല്‍ ജനനേന്ദ്രിയം വീര്‍ത്ത് വലുതായ നിലയില്‍ ആയിരുന്നു. യൂട്യൂബ് വീഡിയോ കണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് കുട്ടി ആശുപത്രിയില്‍ പറഞ്ഞിരുന്നു.