ട്രയിന്‍ യാത്രക്കിടെ വെള്ളം വാങ്ങാന്‍ ഫ്‌ളാറ്റ്‌ഫോമിലിറങ്ങി തിരിച്ചുകയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 11 ജൂലൈ 2022 (17:50 IST)
ട്രയിന്‍ യാത്രക്കിടെ വെള്ളം വാങ്ങാന്‍ ഫ്‌ളാറ്റ്‌ഫോമിലിറങ്ങി തിരിച്ചുകയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി സ്വദേശി അനു ജേക്കബ് ആണ് മരിച്ചത്. 22 വയസായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം വേണാട് എക്‌സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :