കോഴിക്കോട് ചാലിയത്തെ ശൈശവവിവാഹം ചൈല്‍ഡ് ലൈന്‍ തടഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ജൂണ്‍ 2022 (08:44 IST)
കോഴിക്കോട് ചാലിയത്തെ ശൈശവവിവാഹം ചൈല്‍ഡ് ലൈന്‍ തടഞ്ഞു. ചാലിയം ഫറൂഖ് പള്ളിപ്രദേശത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഇന്ന് നടക്കാനിരുന്ന വിവാഹമാണ് തടഞ്ഞത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ കൗണ്‍സിലിങിനായി ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

കോടതിയില്‍ നിന്ന് വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടിയിട്ടുണ്ട്. ജില്ലകളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :