'യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍ ഹീറോ'; സണ്ണിലിയോണിന്റെ ജന്മദിനം ആഘോഷിച്ച ഓര്‍മ്മകളില്‍ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 മെയ് 2022 (16:49 IST)

പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധനേടിയ സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് 'ഷീറോ'.തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ ചിത്രീകരണസമയത്ത് സണ്ണിലിയോണിന്റെ പിറന്നാള്‍ ആഘോഷിച്ച സന്തോഷം സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ പങ്കുവെച്ചു.

'കുട്ടിക്കാലം മുതല്‍ ഞാന്‍ ഒരുപാട് സൂപ്പര്‍ ഹീറോകളെ ആരാധിച്ചിരുന്നു, ഒരാളെ കാണാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഒരു സൂപ്പര്‍ ഹീറോയെ കണ്ടുമുട്ടി, അവളോടൊപ്പം പ്രവര്‍ത്തിക്കാനും അവളുടെ ജന്മദിനം ആഘോഷിക്കാനും അവസരം ലഭിച്ചു.സണ്ണിലിയോണിന് ജന്മദിനാശംസകള്‍,എന്റെ 'ഷീറോ'- ശ്രീജിത്ത് വിജയന്‍ കുറിച്ചു

ഇന്ത്യയില്‍ വേരുകളുള്ള യുഎസ് വംശജയായ സാറ മൈക്ക് എന്ന കഥാപാത്രത്തെയാണ് സണ്ണിലിയോണ്‍ അവതരിപ്പിക്കുന്നത്.സാറ ഒരു അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തുകയും അതിനുശേഷം സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :