സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 5 ഫെബ്രുവരി 2022 (20:56 IST)
നരിക്കുനിയില്‍ നിരോധിത ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍. കണ്ണങ്കര കിഴക്കേ നേരത്ത് കിരണ്‍ എന്ന 24കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1160മില്ലിഗ്രാം എംഡിഎം, 120മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍എന്നിവ പിടിച്ചെടുത്തു. ജില്ലാ റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് യുവാവ് പിടിയിലായത്.