സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 നവംബര്‍ 2021 (20:44 IST)
പാലക്കാട് രണ്ട് മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഷൊര്‍ണൂര്‍ സ്വദേശിനിയായ ദിവ്യ(28) ആണ് അറസ്റ്റിലായത്. ഒരു വയസുകാരനായ അഭിനവ്, നാലുവയസുകാരനായ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ മുത്തശിയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് ദിവ്യ പറയുന്നത്. യുവതിയുടെ ഭര്‍ത്താവായിരുന്നു ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. പിന്നീടാണ് കുട്ടികളുടെ മരണം അറിയുന്നത്.