1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Foot boll star attacked

കോഴിക്കോട് ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു

Police
ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടിയെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമണം നടത്തിയത്. രണ്ടു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
 
കുട്ടിക്ക് മൂന്നുമാസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എസ്പിക്ക് പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുത്തതെന്ന് കുട്ടിയുടെ കുടുംബം പറയുന്നു.
അടുത്ത ലേഖനം
തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്