കോഴിക്കോട് മാൻഹോൾ അപകടം: മൂന്നുപേർ കസ്റ്റഡിയിൽ

 ഭൂഗർഭ അഴുക്കുചാൽ , മൂന്നുപേർ കസ്റ്റഡിയിൽ , പൊലീസ് , അപകടം
കോഴിക്കോട്| jibin| Last Modified വെള്ളി, 27 നവം‌ബര്‍ 2015 (10:22 IST)
നഗരത്തിലെ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് ആന്ധ്രാസ്വദേശികളും ഇവരെ രക്ഷിക്കാനായി ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറും വിഷവാതകം ശ്വസിച്ച് മരിച്ചു സംഭവത്തില്‍ മൂന്നുപേർ കസ്റ്റഡിയിൽ. കരാർ കമ്പനിയായ ശ്രീരാം ഇപിസിയിലെ മൂന്ന് ജീവനക്കാരായ അസിസ്റ്റന്‍റ് മാനേജർ രഘുനാഥ റെഡ്ഢി, പ്രൊജക്ട് മാനേജർ സെൽവകുമാർ, സുരക്ഷാ ഓഫിസർ ലോലക് ആന്‍റണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന:പൂർവമല്ലാത്ത നരഹത്യക്കാണ് ഇവരുടെ പേരിൽ കേസെടുത്തിട്ടുള്ളത്. തൊഴിലാളികള്‍ക്ക് മതിയായ സുരുക്ഷ ഏര്‍പ്പെടുത്തിയില്ല. അപകട സാധ്യത മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചില്ല എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.

ഇന്നലെ മാൻ ഹോൾ വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും രക്ഷിയ്ക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ആന്ധ്രാ സ്വദേശികളായ ഭാസ്‌കർ, നരസിംഹ എന്നിവരും ഇവരെ രക്ഷിയ്ക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ നൗഷാദുമാണ് മരിച്ചത്.

കോഴിക്കോട് പാളയത്തെ ജയ ഓഡിറ്റോറിയത്തിന് സമീപം വ്യാഴാഴ്‌ച രാവിലെ 10.30നാമണിയോടെയാണ് സംഭവം നടന്നത്. കെഎസ്യുഡിപിയുടെ പണി നടക്കുന്നിടത്താണ് ഓടവൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മാൻഹോൾ തുറന്ന് ഭാസ്കർ ആദ്യം അഴുക്ക്ചാലിലേക്ക് ഇറങ്ങി. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാള്‍ ആറടി താഴ്ചയുള്ള മാൻഹോളിൽ കുടുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നരസിംഹ മാൻഹോളിലേക്ക് ഇറങ്ങിയത്. എന്നാൽ നരസിംഹവും കുഴയിൽ അകപ്പെടുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട രണ്ടു പേരും ബോധരഹിതരായി. ഈ സമയം ഇതുവഴി വന്ന നൗഷാദ് ഓട്ടോറിക്ഷ നിറുത്തി ഉടൻ മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ നൗഷാദും കുഴഞ്ഞു വീഴുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴും ഇവരെ പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. അരമണിക്കൂര്‍ നേരത്തെ ശ്രമഫലത്തിനു ഒടുവിലാണ് മൂവരെയും പുറത്തെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :