എറണാകുളം|
jibin|
Last Modified വ്യാഴം, 26 നവംബര്‍ 2015 (10:11 IST)
ശാസ്താംകോട്ട ഡിബി കോളജിൽ ബൈക്കിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ച ശൂരനാട് തെക്ക് കക്കാക്കുന്ന് വിഷ്ണുവിലാസത്തിൽ ഹരികുമാറിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടി. സംഭവത്തിനു ശേഷം ഒളിവില്‍ പോയ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സൈനയെയാണ് ബൈക്ക് ഇടിച്ചത്.
വിദ്യാർഥിനിയെ ബൈക്കിടിച്ചിത് മനഃപൂർവമല്ലെന്ന് ഹരികുമാർ പൊലീസിന് മൊഴി നൽകി. സംഭവം യാദൃശ്ചികമാണ്. സുഹൃത്തിനെ വിളിക്കാനാണ് കോളജിലെത്തിയത്. വിദ്യാർഥിനിയെ മുൻപരിചയമില്ല. അപകടത്തിന്‍റെ രൂക്ഷത മനസിലാക്കിയപ്പോൾ ഭയം കൊണ്ടാണ് നാടുവിട്ടതെന്നും ഹരികുമാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
അതേസമയം, സയനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ സയന തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതര പരുക്കേറ്റ സയനയെ ആന്തരിക രക്തസ്രാവുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. വിദ്യാർഥിനി 48 മണിക്കൂർ നിരീക്ഷണത്തിലാണ്. പോരുവഴി കമ്പലടി പുത്തൻവിള തെക്കേതിൽ സിദ്ധിക്കിന്റെ ഭാര്യയാണ് രണ്ടാം വർഷ ഹിന്ദി ബിരുദ വിദ്യാർഥിനിയായ സയന.
ചൊവ്വാഴ്‌ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് ക്യാമ്പസിന് പുറത്തേക്ക് പോകുകയായിരുന്ന സൈനയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ ബൈക്ക് വിദ്യാര്‍ഥിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന തെറിച്ചു വീഴുകയായിരുന്നു. തലയ്‌ക്ക് പരുക്കേറ്റ സൈനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ വിദ്യാർഥി ഓടിച്ച ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.