തൃശൂര്‍|
Last Modified വ്യാഴം, 22 മെയ് 2014 (13:13 IST)
ചാലക്കുടിയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ തന്നെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ ആ മോഹം മനസിലിരിക്കട്ടെയെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്. സ്ഥാനാര്‍ത്ഥി പി സി ചാക്കോ ആയതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും കെ പി ധനപാലനായിരുന്നു എങ്കില്‍ വിജയിക്കുമായിരുന്നു എന്നും സി എന്‍ ബാലകൃഷ്ണന് പറഞ്ഞു.
ചാലക്കുടിയില്‍ നിന്ന് ധനപാലനെ മാറ്റിയത് ശരിയായില്ല. പാര്‍ട്ടിയുടെ നിര്‍ബന്ധം ജനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നില്ല. പരാജയത്തിന്റെ പേരില്‍ എന്നെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനാകില്ല - മന്ത്രി ബാലകൃഷ്ണന് പറഞ്ഞു.
ചാലക്കുടിയിലെയും തൃശൂരിലെയും പരാജയങ്ങള്‍ കോണ്‍ഗ്രസില്‍ കലാപമായി മാറുകയാണ്. അതിനിടയിലാണ് ബാലകൃഷ്ണനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്.
കെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിലെടുക്കണമെങ്കില് ഒരു മന്ത്രിയെ ഒഴിവാക്കിയേ മതിയാകൂ. സി എന്‍ ബാലകൃഷ്ണനെ മാറ്റാനാണ് നീക്കമെന്ന് സൂചനകളുണ്ടായിരുന്നു. ഈ നീക്കം മുന്‍കൂട്ടിക്കണ്ടാണ് സി എന്‍ ബാലകൃഷ്ണന് ഇന്ന് ആഞ്ഞടിച്ചിരിക്കുന്നത്.