തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 15 ജനുവരി 2018 (11:23 IST)
ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാനൊരുങ്ങി എന്‍സിപി. കൊവൂര്‍ കുഞ്ഞുമോനാണ് കെ.ബി.ഗണേഷ്‌കുമാറിനേക്കാള്‍ സ്വീകാര്യനെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചതോടെയാണ് ഇത്തരമൊരു നീക്കം ആരംഭിച്ചത്. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുന്‍ മന്ത്രി തോമസ് അറിയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി എന്‍സിപി നേതാക്കളായ എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ കഴിഞ്ഞ ദിവസം മുംബൈയില്‍ കണ്ടു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ കുഞ്ഞുമോന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് ആര്‍എസ്പി – ലെനിനിസ്റ്റ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.