തിരുവനന്തപുരം|
സജിത്ത്|
Last Modified വെള്ളി, 29 ഡിസംബര്‍ 2017 (18:57 IST)
കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പാർട്ടി പിളർത്തിയ ശേഷം മന്ത്രിയാകാന്‍ തനിക്കു താത്പര്യമില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
അതേസമയം, എൽഡിഎഫിനു താത്പര്യമുണ്ടെങ്കിൽ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നും കൂട്ടിച്ചേർത്തു.
കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ ആര്‍ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ വാർത്തയാണ് ഇപ്പോള്‍
പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലയന വാർത്ത എൻസിപി നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു.