കൊട്ടാരക്കര|
AISWARYA|
Last Updated:
ശനി, 14 ഒക്‌ടോബര്‍ 2017 (09:02 IST)
സോളാര്‍ കേസില്‍ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയുടേയും ഗണേഷ്‌കുമാറിന്റെയും പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് സമര്‍പ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗണേഷ്‌കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരുടെ മരണത്തിന് പിന്നിലെ ദുരുഹതകളെ കുറിച്ച് അന്വേഷണമെന്നും അവര്‍ വ്യക്തമാക്കി.
സോളാര്‍ കേസില്‍ പത്തനംതിട്ട ജയിലിലെത്തി സരിതയുടെ കയ്യില്‍ നിന്ന് കത്ത് വാങ്ങിയതാരാണെന്ന് കണ്ടെത്തണം. കേസില്‍ പ്രമുഖരുടെ പേര് ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെന്ന് സംശയിക്കുന്നുണ്ടെന്നും
കെപിസിസി നിര്‍വാഹക സമിതിയംഗങ്ങളായ സിആര്‍നജീബ്, അലക്‌സ് മാത്യു, റെജിമോന്‍ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.