കോവളം ബീച്ചില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 19 ജൂലൈ 2015 (09:33 IST)
കോവളം ലൈറ്റ് ഹൌസ് ബീച്ചില്‍ കാണാതായ അഞ്ചു യുവാക്കളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ചു യുവാക്കളെയാണ് കാണാതായത്. ഇതില്‍, വര്‍ക്കല സ്വദേശി അനൂപിന്റെ (21) മൃതദേഹം രാത്രി 12.30 ഓടെ കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വട്ടപ്പാറ സ്വദേശി ജിതിന്‍രാജ് (21), കഴക്കൂട്ടം സ്വദേശി നിഥിന്‍ (21), പി ടി പി നഗര്‍ സ്വദേശി അഭിഷേക് (31), സ്റ്റാച്യു സ്വദേശി അഖില്‍ എന്നിവരാണ് കാണാതായ മറ്റുള്ളവര്‍. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ഇവരെ കാണാതായത്.

നാട്ടുകാരും ലൈഫ് ഗാര്‍ഡും നല്കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. ലൈഫ് ഗാര്‍ഡുകള്‍ തടഞ്ഞെങ്കിലും അവര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയ സമയം നോക്കി യുവാക്കള്‍ കടലില്‍ ഇറങ്ങുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :