കണ്ണൂർ|
jibin|
Last Modified വെള്ളി, 17 മാര്‍ച്ച് 2017 (07:42 IST)
കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ പ്രതികളായ മൂന്നു പേർ കീഴടങ്ങി. പേരാവൂർ സിഐക്കു മുന്നിലാണ് മൂവരും മുന്നിലാണ് കീഴടങ്ങിയത്. രാവിലെ ആറേകാലോടെയാണ് ഇവർ കീഴടങ്ങാനെത്തിയത്.
വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ തോമസ് തേരകം, സമിതി മുൻ അംഗവും കൽപറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ സിസ്റ്റർ ബെറ്റി, വൈത്തിരി ഹോളി ഇൻഫന്റ് മേരീസ് ഗേൾസ് ഹോം അഡോപ്ഷൻ സെന്റർ സൂപ്രണ്ട് സിസ്റ്റർ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്. മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി കീഴടങ്ങാനുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ വൈദികനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാൻ ശ്രമിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം.
കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് സിഡബ്ല്യൂസി ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ
തുടർന്ന് കൊട്ടിയൂർ പീഡനക്കേസിൽ ഫാ. തോമസ് തേരകത്തെ പ്രതിചേർക്കുകയായിരുന്നു.
ഇവർ 14ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അഞ്ചു ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. കീടങ്ങാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.