കൊച്ചി|
jibin|
Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (09:13 IST)
സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിനു തൊട്ടു മുമ്പുള്ളതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മരണത്തിന് തൊട്ടുമുമ്പ് മിഷേൽ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രാത്രിയോടെ മിഷേൽ രണ്ടാം ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഹൈക്കോടതി ജംഗ്‌ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയിൽ പതിഞ്ഞത്. സിസിടിവിയിൽ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാർഥസമയം 7.20 നോട് അടുപ്പിച്ചുള്ളതാണ്.
കലൂർ പള്ളിയിൽ നിന്ന് മിഷേല്‍ പുറത്തേക്ക് പോകുന്നതിന്റെ ചലനങ്ങളും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളും പഠിച്ചാണ് നടക്കുന്നത് മിഷേൽ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. അതേസമയം, പള്ളിയൽനിന്ന് മിഷേൽ എങ്ങനെ ഗോശ്രീ പാലത്തിത്തി എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.