പീഡനക്കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അദ്ധ്യാപകന്‍ പിടിയില്‍

Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (12:42 IST)
ഇരിട്ടി: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് റാഫി എന്ന 27 കാരനാണ് പൊലീസ് വലയിലായത്. വിളക്കോട് ചാക്കാട്ടെ മദ്രസാ അദ്ധ്യാപകനാണിയാള്‍.

പതിനൊന്നു വയസുള്ള മൂന്നു വിദ്യാര്‍ത്ഥിനികളെയും എട്ടു വയസുള്ള മറ്റൊരു പെണ്‍കുട്ടിയെയുമാണ് ഇയാള്‍ പീഡിപ്പിച്ചത് എന്ന് മുഴക്കുന്ന് എസ്.ഐ. രവീന്ദ്രന്‍ അറിയിച്ചു. പീഡനത്തിനിരയായ ഒരു കുട്ടി മുഴക്കുന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി പിന്നീട് കണ്ണൂര്‍ വനിതാ സെല്ലിനു കൈമാറുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് മുഹമ്മദ് റാഫി ഈ മദ്രസയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :