കൊച്ചി|
JJ|
Last Updated:
വെള്ളി, 16 ഒക്‌ടോബര്‍ 2015 (12:25 IST)
തെരഞ്ഞെടുപ്പ് പ്രചരണത്തിന് മൊബൈല്‍ ഫോണ്‍ മുഖേയുളള എസ് എം എസ് പ്രചരണം അനുവദനീയമാണ്. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുളള പൊതു പെരുമാറ്റച്ചട്ടം ഇക്കാര്യത്തിലും ബാധകമായിരിക്കും.
നിലവിലുളള സൈബര്‍ നിയമങ്ങള്‍ അുസരിച്ച് വേണം എസ് എം എസ് പ്രചരണം നടത്താന്‍. മറ്റുളളവര്‍ക്ക് അപകീര്‍ത്തികരമായ വിധത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് കുറ്റകരമാണ്.
പോളിംഗ് സ്‌റ്റേഷനില്‍ വരണാധികാരിക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ മൊബൈല്‍ ഫോണ്‍ അുവദിക്കുകയുളളു. സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയുളള പ്രചരണം അുവദനീയമാണെങ്കിലും പൊതു പ്രചരണം അവസാനിച്ച ശേഷം ഇത്തരം മാധ്യമങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയോടു കൂടി മാത്രമേ ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താവൂ എന്നും നിര്‍ദ്ദേശമുണ്ട്.