പാലാ ജനറല്‍ ആശുപതിയിലെ ഡോക്ടറെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (19:56 IST)
പാലാ ജനറല്‍ ആശുപതിയിലെ ഡോക്ടറെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഇറഞ്ഞാല്‍ സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ ഇയാള്‍ ഡ്യൂട്ടി ഡോക്ടറുമായി വഴക്ക് ഉണ്ടാക്കുകയും തുടര്‍ന്ന് ഡോക്ടറെയും നഴ്‌സിനെയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ജോലിക്ക് തടസമുണ്ടാക്കുകയും ചെയ്യുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമം ദിനംപ്രതി വര്‍ധിച്ചുവരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :