2023ൽ 100 കോടി കളക്ട് ചെയ്യുന്ന നാലാമത്തെ മാത്രം ബോളിവുഡ് ചിത്രം, നോർത്തിന്ത്യയിൽ വിജയകുതിപ്പ് തുടർന്ന് ദി കേരള സ്റ്റോറി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 മെയ് 2023 (18:28 IST)
വിവാദങ്ങൾക്കിടെ റിലീസായ ദി കേരള സ്റ്റോറി 100 കോടി ക്ലബിൽ ഇടം നേടി. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം 9 ദിവസങ്ങൾ കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം പിടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 2023ൽ നൂറ് കോടി ക്ലബിലെത്തുന്ന നാലാമത്തെ മാത്രം ബോളിവുഡ് ചിത്രമാണ് ദി കേരള സ്റ്റോറി.

ഷാറൂഖ് ഖാൻ ചിത്രം പത്താൻ, തു ജൂതി മെയിൻ മക്കാർ, കിസികാ ഭായ് കിസികി ജാൻ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ ബോളിവുഡ് ചിത്രങ്ങൾ. ആകെ 112. 99 കോടി രൂപയാണ് ദി കേരള സ്റ്റോറി ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 7.5 കോടി രൂപയാണ് ചിത്രം നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :