പൂമ്പാറ്റയോട് സംസാരിക്കുന്ന ഷിജു, ബിഗ് ബോസ് വീട്ടില്‍ നടന്നത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 മെയ് 2023 (17:48 IST)
ബിഗ് ബോസ് വീട്ടിലെത്തിയ പൂമ്പാറ്റയാണ് ഇപ്പോള്‍ താരം. ആത്മഗതമെന്നോണം പൂമ്പാറ്റയോട് ഷിജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുകയായിരുന്ന ഷിജുവിന്റെ അരികിലേക്ക് ഒരു പൂമ്പാറ്റ പറന്നു വരികയായിരുന്നു. ഭക്ഷണമില്ലാതെ നീ എങ്ങനെ ജീവിക്കും എന്ന് ബിഗ് ബോസ് വീട്ടിലെ അവസ്ഥയെക്കുറിച്ച് പൂമ്പാറ്റയോട് പറയാതെ പറഞ്ഞ് ഷിജു.
ഇവിടെ പൂക്കളെല്ലാം കൃത്രിമമാണ്. നിനക്കെന്ത് തോന്നുന്നു. ഞാന്‍ കൊണ്ടുപോയി നിന്നെ മുകളില്‍ പറത്തി വിടാം നമുക്ക് പറക്കാം എന്നും ഷിജു പറഞ്ഞുകൊണ്ട് ബാല്‍ക്കണിയിലേക്ക് പോകുന്നു. പൊക്കിയോ എന്നും രക്ഷപ്പെട്ടോളൂ എന്നും ഈ അടഞ്ഞ ലോകത്തുനിന്ന് രക്ഷപ്പെട്ടോളൂ ഓടിപ്പോകും ഇത് മാത്രമേ നിനക്ക് വഴിയുള്ളൂ എന്നും പൂമ്പാറ്റയോട് ഷിജു പറയുന്നു. പൂമ്പാറ്റയെ ഷിജു പറത്തിവിടുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :