കോട്ടയത്ത് സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പോക്സോ കേസ് ഇരകള്‍ അടക്കം ഒന്‍പതു പെണ്‍കുട്ടികളെ കാണാതായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (12:22 IST)
കോട്ടയത്ത് സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പോക്സോ കേസ് ഇരകള്‍ അടക്കം ഒന്‍പതു പെണ്‍കുട്ടികളെ കാണാതായി. കോട്ടയം മാങ്ങാനത്തെ മഹിലാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ഹോമിലാണ് സംഭവം. രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ശിശുക്ഷേമ സമിതിയുമായി ചേര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നത്. പോക്സോ കേസ് ഇരകള്‍, ലഹരിമരുന്ന് കേസിലെ ഇരകളായ പെണ്‍കുട്ടികള്‍, കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന കുട്ടികള്‍ തുടങ്ങിയവരെയാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചു വന്നിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :