മുണ്ടക്കയത്ത് പിതാവ് പട്ടിണികിടന്ന് മരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍

ശ്രീനു എസ്| Last Modified വെള്ളി, 22 ജനുവരി 2021 (09:25 IST)
കോട്ടയം മുണ്ടക്കയത്ത് പിതാവ് പട്ടിണികിടന്ന് മരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. പൊടിയന്റെ മകന്‍ റെജികുമാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വളരെ പ്രായം കൂടിയ പിതാവിനെയും മാതാവിനെയും ഇയാള്‍ ദിവസങ്ങളോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ടിരിക്കുകയായിരുന്നു. വൃദ്ധന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ ചുരുങ്ങിയതായി പറയുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം മാനസിക നിലതെറ്റിയ ഇയാളുടെ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റെജികുമാറിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :