വികെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഐസിയുവിലേക്ക് മാറ്റി

ശ്രീനു എസ്| Last Updated: വെള്ളി, 22 ജനുവരി 2021 (09:07 IST)
എഐഡിഎംകെ മുന്‍ നേതാവ് വികെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഇന്നലെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉള്ളതായി ശശികല പറഞ്ഞു. ബാംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കുകയായിരുന്നു വികെ ശശികല.

അതേസമയം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ശശികലയ്ക്ക് ജീവന് ഭീഷണി ഉണ്ടെന്നും അതിനാല്‍ ചികിത്സ കേരളത്തിലോ പുതുച്ചേരിയിലോ ആക്കണമെന്നുകാട്ടി ശശികലയുടെ അഭിഭാഷകന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ശശികലയ്ക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :