അനുബന്ധ വാര്‍ത്തകള്‍
- കോൺഗ്രസ്സ് വിമതൻ ഇടതിനൊപ്പം: തൃശൂർ കോർപ്പറേഷനിൽ ഭരണമുറപ്പിച്ച് എൽഡിഎഫ്
- രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഓരോ കൊവിഡ് കേസിനൊപ്പവും തിരിച്ചറിയപ്പെടാത്ത 90 കേസുകൾ എന്ന് പഠനം
- കൊവിഡ് ബാധിതർ ഒരുകോടിയിലേയ്ക്ക്, 24 മണിക്കൂറിനിടെ 24,010 പേർക്ക് രോഗബാധ
- കെ മുരളീധരനെ വിളിയ്ക്കൂ..., കോൺഗ്രസ്സിനെ രക്ഷിയ്ക്കു...: കോഴിക്കോട് ഫ്ലക്സ് ബോർഡ്
- തെരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍
സംശയം മൂത്ത് സഹോദരിയെയും ഭര്‍ത്താവിനെയും വെട്ടിപരിക്കേല്‍പ്പിച്ചു
കോട്ടയം: തന്റെ സ്വത്ത് തട്ടിയെടുക്കുന്നതിനായി സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് തനിക്കുവരുന്ന വിവാഹാലോചനകള്‍ മുടക്കുന്നു എന്ന സംശയം മൂത്ത് സഹോദരിയെയും ഭര്‍ത്താവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ആനച്ചാല്‍ പുളിക്കചുണ്ടേല് സാജനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വെട്ടേറ്റ ഇയാളുടെ സഹോദരി സില്വിയേയും ഭര്‍ത്താവ് എബിനെയും ഗുരുതര പരിക്കുകളോടെ തൊടുപുഴ താലൂക്ക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാതാപിതാക്കള്‍ മരിച്ച സാജന് സഹോദരി മത്രമാണുള്ളത്. ഇവരുടെ 14സെന്റ് തറവാട് വക സ്ഥലം സ്വന്തമാക്കുന്നതിനുവേണ്ടി സില്വിയും എബിനും തനിക്കുവരുന്ന വിവാഹാലോചനകള്‍ മുടക്കുന്നു എന്ന സംശയത്തെതുടര്ന്നുണ്ടായ വൈരാഗ്യമാണ് സാജനെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.